India National

‘മുസ്‌ലിം ഡ്രൈവറെ കാണുമ്പോൾ അസ്വസ്ഥത’; അഭിഭാഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണം സ്വീകരിക്കാൻ താൽപര്യമില്ലാത്ത ഉപയോക്താവിനെപ്പറ്റിയുള്ള സൊമാറ്റോയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല. ‘ഭക്ഷണത്തിന് മതമില്ല; ഭക്ഷണം മതമാണ്’ എന്ന സൊമാറ്റോയുടെ ട്വീറ്റിനെ പിന്തുണച്ച് പ്രമുഖ ഭക്ഷണ വിതരണ ആപ്പ് ആയ ഊബർ ഈറ്റ്‌സും രംഗത്തുവന്നു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന് ഊബർ ഈറ്റ്‌സ് ട്വീറ്റ് ചെയ്തു.

അതിനിടെ, ‘മുസ്ലിം ഡ്രൈവർമാരെ കാണുമ്പോൾ സംശയമോ അസ്വസ്ഥതയോ തോന്നാറുണ്ടോ?’ എന്നു ചോദിച്ച അഭിഭാഷകന് ട്വിറ്റർ ഉപയോക്താക്കൾ കണക്കിനു കൊടുത്തു. നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി വാദിച്ച അഭിഭാഷകനും സംഘ് പരിവാർ അനുഭാവിയുമായ വിഭോർ ആനന്ദ് ചെയ്ത ട്വീറ്റ് ആണ് വൈറലായത്.