രാജ്യത്തെ പുതിയ ഐടി നയത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി തർക്കങ്ങൾ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. ഇതിന്റെ വിവരങ്ങൾ ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് ട്വിറ്റർ അറിയിച്ചു.
ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നാണ് കേന്ദ്ര നിലപാട്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു.
സാമുദായിക സ്പർധ ഉണ്ടാക്കുന്ന ട്വീറ്റുകളിലാണ് കേസെടുത്തത്.ഉപയോക്താക്കളുടെ ട്വീറ്റുകൾക്ക് ട്വിറ്റർ മറുപടി പറയണം. ട്വിറ്ററിനെ പ്രസാധകരായി കണ്ടാണ് കേസെടുത്തത്. കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ ട്വിറ്ററിന് ബാധകമാകും. ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചു. ഇടനില മാധ്യമം എന്ന പരിഗണന ട്വിറ്ററിന് നഷ്ടമായി. പ്രസാധകർ എന്ന നിലയിൽ കണക്കാക്കി നിയമ നടപടികൾ സ്വീകരിക്കും. ഉപയോക്താക്കളുടെ കുറിപ്പുകൾ ടിറ്ററിന്റേതായി പരിഗണിക്കും. കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ ട്വിറ്ററിന് ബാധകമാകും. നിയമ നടപടികൾ നേരിടേണ്ട ഉത്തരവാദിത്വവും ട്വിറ്ററിനായിരിക്കും.
ഐടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ചട്ടങ്ങൾ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റർ ആവശ്യപ്പെട്ടു. പിന്നീടാണ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചത്. പരിഹാര പരിഹാര സെൽ, നോഡൽ ഓഫീസർ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങൾ പ്രകാരം നടത്തണം. ഫെയ്‌സ്ബുക്, വാട്ട്‌സാപ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ചട്ടങ്ങളിൽ പറയുന്ന നിയമനങ്ങൾ നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേന്ദ്ര സ്വകാര്യത നയത്തിൽ സർക്കാരും സമൂഹ മാധ്യമങ്ങളും തമ്മിൽ തർക്കം രൂക്ഷമായി നിൽക്കുമ്പോഴാണ് ഇത്തരത്തിലൊരു നടപടി.