ഉത്തരേന്ത്യയിൽ വൻ ഭൂചലനം. താജിക്കിസ്ഥാനാണ് ഭൂചലനത്തിന്‍റെ ഉത്ഭവസ്ഥലമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 10.30ന് 6.3 തീവ്രതയിലാണ് റിക്ചര്‍ സ്കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/02/earth-quake.jpg?resize=1200%2C642&ssl=1)