കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍.
കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍. മഹാരാഷ്ട്രയിലെ വസായ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ചൊവ്വാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്. നിരവധി കുടിയേറ്റ തൊഴിലാളികളാണ് ട്രെയിനിലുണ്ടായിരുന്നത്.
ഉത്തര്‍പ്രദേശിലെ ഖൊരക്പൂരായിരുന്നു എത്തിച്ചേണ്ടിയിരുന്ന സ്ഥലം. എന്നാല്‍ എത്തിയത് ഒഡീഷയിലെ റൂര്‍ക്കേല എന്ന സ്ഥലത്ത്. യാത്രക്കാര്‍ പോലും തീവണ്ടി റൂര്‍ക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.
ഖൊരക്പൂരില്‍ നിന്ന് ഏകദേശം 750 കിലോമീറ്ററോളം ദൂരമുണ്ട് റൂര്‍ക്കലയിലേക്ക്. ലോക്കോപൈലറ്റിന് റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം. അതേസമയം യാത്രക്കാരെ തിരിച്ച് ഖൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. റെയില്‍വെയുടെ അറിയിപ്പും കാത്തിരിക്കുകയാണ് റൂര്‍ക്കലയില്‍ അകപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍.