രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 907 പേര് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3.97,637 ആയി. 24 മണിക്കൂറിനിടെ 56,993 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നിരക്ക് 2,93,66,601 ആയി. 5,52659 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ രോഗം ബാധിച്ചത് 3,03,16897 പേര്‍ക്കാണ്. രോഗമുക്തി നിരക്ക് 96.87 ശതമാനമാണ്.
Related News
മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു
മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം പൊളിക്കാനുള്ള കമ്പനികൾക്ക് അംഗീകാരം നൽകാനുള്ള നഗരസഭാ യോഗം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് ആൽഫാ സെറീൻ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തിയത്. നിലവിൽ ആൽഫാ സെറീൽ ഫ്ലാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാനാണ് സങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ഫ്ലാറ്റുകൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ആശങ്കകൾ പരിഹരിക്കാതെയാണ് […]
19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ കേസ്, പ്രതികള്‍ ഒളിവില്‍
മധ്യപ്രദേശിലെ ഷഹ്ദോലില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് ഇതുവരെയും അക്രമികളെ പിടികൂടാനായിട്ടില്ല. യുവതിയെ ഫെബ്രുവരി 18 മുതലാണ് വീട്ടില്‍ നിന്നും കാണാതാകുന്നത്. ഫെബ്രുവരി 21ന് യുവതിയെ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയും ചെയ്തു. തന്നെ കാറില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ജെയ്ത്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഫാം ഹൌസില്‍ കൊണ്ടുപോയി അക്രമികള്‍ […]
ലംപി സ്കിൻ രോഗം കൂടുതൽ പശുക്കളിൽ കണ്ടെത്തി
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയില്‍ കന്നുകാലികളിൽ പടരുന്ന ലംപി സ്കിൻ ഡിസീസ് കൂടുതൽ പശുക്കളിൽ കണ്ടെത്തി. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലാണ് വൈറസ് രോഗ ബാധ കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ക്ഷീരമേഖലയെ ആശങ്കയിലാഴ്ത്തിയ ലംപി സ്കിന്‍ ഡിസീസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വേഗത്തിലാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കൂടുതൽ കന്നുകാലികൾ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്ന് കാൽ ലക്ഷം കന്നുകാലികൾക്ക് പ്രതിരോധ വാക്സിൻ […]