India

ടൂള്‍ കിറ്റ് കേസ്; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാനായി പൊലീസ്

ടൂൾ കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എഞ്ചിനീയർ ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിൽ എത്തി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തേടിയുള്ള ഇരുവരുടെയും ഹരജികൾ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ഇതിന് ശേഷമാകും പൊലീസിന്‍റെ തുടർ നടപടി.

ഇവരുമായി ബന്ധമുള്ള യുഎസ് ആക്ടിവിസ്റ്റ് പീറ്റർ ഫെഡറിക്കിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്നെ ഖാലിസ്ഥാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പീറ്ററിന്‍റെ പ്രതികരണം. ആര്‍.എസ്.എസിനെതിരെ പ്രചാരണം നടത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും പീറ്റര്‍ ഫെഡറിക് ആരോപിച്ചു. പീറ്റർ ഫെഡറിക് ഖാലിസ്ഥാൻ വാദികളുടെ വക്താവാണെന്ന് ഡൽഹി പൊലീസ് ആരോപിച്ചു. 2006 മുതൽ പീറ്റർ ഫെഡഫിക് സുരക്ഷാ ഏജൻസികളുടെ റഡാറിലാണെന്നും ഡിസിപി മനീഷി ചന്ദ്ര പറഞ്ഞു.