India

തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ നാളെ റെഡ് അലേർട്ട്. തൂത്തുക്കുടി, തിരുനെൽവേലി, പുതുക്കോട്ട, വിരുദുനഗർ, രാമനാഥപുരം, തിരുവാരൂർ , തെങ്കാശി ജില്ലകളലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ( TN red alert in 7 districts )

അതേസമയം, തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിൽ വരുന്ന 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, പുതുക്കോട്ട, നാഗപട്ടണം ജില്ലകൾക്കാണ് മുന്നറിയിപ്പ്. നിലവിൽ, തിരുനെൽവേലി,കന്യാകുമാരി, തൂത്തുക്കുടി,തിരുച്ചന്തൂർ ജില്ലകളിൽ ശക്തമായ മഴ തുടരുന്നുണ്ട്.

ഇന്ന് രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം തിരുച്ചന്തൂരിൽ 152.5 മില്ലീമീറ്ററും തൂത്തുക്കുടിയിൽ 59 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. ചെന്നൈ ഉൾപ്പെടെയുള്ള 14 ജില്ലകളിൽ മിതമായ മഴ ലഭിയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. നാളെയും മറ്റന്നാളും തീരദേശ മേഖലകൾ, കാവേരി ഡൽറ്റ മേഖല, ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ ദക്ഷിണ മേഖലയിലും പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിലും രണ്ടു ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പുണ്ട്.