കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും. വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും. സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും.കോവിഡിൽ ഭർത്താവിനെ നഷ്ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക് 3ലക്ഷം നൽകാനും തീരുമാനമായിട്ടുണ്ട്. ഭാര്യയെ നഷ്ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും. കോവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് 18 വയസ്സ് തികയും വരെ 3000രൂപ വീതം നൽകും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കാനും ഉന്നത തല യോഗം തീരുമാനിച്ചു. രാജ്യത്ത് കോവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജില്ല ഭരണകൂടം അതതു മേഖലകളിലെ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി ദേശീയ ബാലാവകാശ കമീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു.
Related News
ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം
ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം. 115 സാക്ഷികളും 30 രേഖകളും കേസിലുണ്ട്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, ദേഹോപദ്രവം, മോഷണം എന്നിവ പ്രധാന വകുപ്പുകളാണ്. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് കേസിലെ മുഖ്യപ്രതി. ബിഹാർ സ്വദേശിയായ സുഹൃത്ത് മുഷ്താഖ് രണ്ടാം പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവയിലെ […]
ഇൻഡോർ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ഇൻഡോർ അപകടത്തിൽ 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഇൻഡോർ. മുൻസിപ്പൽ കോർപ്പറേഷനിലെ, ബിൽഡിംഗ് ഓഫീസർ, ബിൽഡിംഗ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻറ് ചെയ്തു. മേയർ പുഷ്യമിത്ര ഭാർഗവയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം ക്ഷേത്ര ഭരണ സമിതിയിലെ രണ്ട് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് എഫഅഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സേവറാം ഗലാനി, സെക്രട്ടറി മുരളി കുമാർ സബ്നാനി എന്നിവർക്കെതിരെയാണ് കേസെടുത്തത്. കിണറിനു മുകളിലുള്ള ബലഹീനമായ സ്ലാബ് പൊളിച്ചു മാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ജനുവരിയിൽ ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് […]
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ പതാനായിരത്തിന് മുകളിൽ
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 41,000 കടന്നു. തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മുൻ എംഎൽഎ മരിച്ചു. രാജ്യത്തെ കൊവിഡ് സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവന്ന കണക്കുപ്രകാരം രാജ്യത്ത് ഇന്നും അറുപതിനായിരം മുകളിലാണ് കൊവിഡ് കേസുകൾ. ആകെ രോഗികളുടെ എണ്ണം 73 ലക്ഷത്തിൽ തുടരുകയാണ്. മരണസംഖ്യ 1,12,000 കടക്കും. രോഗികളേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ആശ്വാസം നൽകുന്നത്. […]