പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്താലത്തില്‍ പാകിസ്താനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായി ഇനി ചര്‍ച്ചയില്ലെന്നും അതിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നുമാണ് മോദിയുടെ വാക്കുകളുടെ ഉള്ളടക്കം. പുല്‍വാമയില്‍ നടന്ന നിഷ്ഠൂരമായ ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത് പാകിസ്താനുമായി ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നതാണെന്ന് മോദി പറയുന്നു.
ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി എടുക്കുന്നതിന് വിസമ്മതിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു. അര്‍ജന്‍റീന പ്രസിഡന്‍റ് മൌറീഷ്യോ മാക്രിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വിശദീകരിച്ചത്. ജി20 രാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം. ഹാംബര്‍ഗ് ജി20 ഉച്ചകോടിയിലെ 11 ഇന അജണ്ട നടപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.