അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി. മുസ്ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
88കാരനായ പ്രൊഫസര്‍ എന്‍.ഷണ്‍മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാൻ മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്‍മുഖത്തിന്റെ കത്തില്‍ പറയുന്നു. ഹിന്ദുക്കൾ നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾക്ക് ഒരു മനസാക്ഷി ഉണ്ടെങ്കിൽ കേസില്‍ നിന്നും ഉടൻ തന്നെ സ്വയം പിൻവാങ്ങണമെന്നും കത്തിലുണ്ട്.