‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്.
കോടതി മുറിയിലേക്ക് പടികള്‍ കയറി എത്താന്‍ കഴിയാതിരുന്ന വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജഡ്ജി പടികളിറങ്ങി. വൃദ്ധയ്ക്ക് പറയാനുള്ളത് കേട്ട ശേഷം ജഡ്ജി പരാതി തീര്‍പ്പാക്കി. തെലങ്കാനയിലെ ഭൂപാല്‍പള്ളി കോടതിയിലാണ് സംഭവം. അബ്ദുല്‍ ഹസീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ന്യായാധിപന്‍.
‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്. കോടതിക്ക് മുന്‍പിലെത്തിയെങ്കിലും മുകളിലേക്ക് കയറാനാകാതെ പ്രായത്തിന്‍റേതായ അവശതകള്‍ കാരണം വൃദ്ധ നിലത്തിരുന്ന് പോയി.
ക്ലര്‍ക്ക് പറഞ്ഞ് വിവരമറിഞ്ഞ ജഡ്ജി അബ്ദുല്‍ ഹസീം ഒട്ടും താമസിക്കാതെ ഫയലുകളുമായി താഴെ ഇറങ്ങിവന്ന് വൃദ്ധയ്ക്ക് സമീപമിരുന്നു. പെന്‍ഷന്‍ മുടങ്ങിപ്പോയതിനെതിരെയാണ് വൃദ്ധ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായുള്ള പ്രശ്നം ജഡ്ജി തീര്‍പ്പാക്കുകയും ചെയ്തു.