തങ്ങൾ വികസിപ്പിച്ചെടുത്ത കോവാക്സിൻ ആർക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നതിന് മാർഗ്ഗരേഖയുമായി ഭാരത് ബയോടെക്. കമ്പനി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റിൽ അലർജി, പനി, പോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നവർ ഡോക്ടർമാരുടെ നിർദേശം കേട്ടതിനു ശേഷം മാത്രമേ വാക്സിൻ എടുക്കാവൂ എന്ന് കമ്പനി പറയുന്നു.
പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്ന് കഴിക്കുന്നവരും വാക്സിൻ ഒഴിവാക്കണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ വാക്സിൻ ഉപയോഗിക്കാൻ പാടില്ല. മറ്റൊരു കോവിഡ് വാക്സിൻ സ്വീകരിച്ചവരും കോവാക്സിൻ എടുക്കേണ്ടതില്ല.
രാജ്യവാപകമായി വാക്സിൻ വിതരണം തുടങ്ങിയതിനു ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കമ്പനിയുടെ നിർദേശം. കോവിഡ് വാക്സിൻ സ്വീകരിച്ച ചിലർ മരണപ്പെട്ടുവെങ്കിലും ഇവരുടെ മരണകാരണം വാക്സിനാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് വരെ 3,81,305 പേർക്കാണ് രാജ്യത്ത് വാക്സിൻ വിതരണം ചെയ്തതെന്നു കേന്ദ്ര സർക്കാർ പറയുന്നു.