89 അംഗ സംസ്ഥാന സമിതി 16 പേര് പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എം.എം.വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വത്സന്, രാജു എബ്രഹാം, എ.എ.റഹീം, വി.പി.സാനു, ഡോ.കെ.എന്‍.ഗണേഷ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി.ശശി, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്.കേളു, ഡോ.ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേര് കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പി.കരുണാകരന്, വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, കെ.ജെ.തോമസ്, എം.എം.മണി, എം.ചന്ദ്രന്, കെ.അനന്ത ഗോപന്, ആര്.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
Related News
പൊലീസുകാരിലെ ആത്മഹത്യ; ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
പൊലീസ് ഉദ്യോഗസ്ഥരിലെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശരാശരി 16 പൊലീസുകാര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നുവെന്ന സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സേനയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ശബരിമലയിലും പ്രളയകാലത്തും പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി പൊലീസില്‍ ചട്ടങ്ങള്‍ക്ക് […]
കോവിഡ് വാക്സിന് നിര്‍മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം
കോവിഡ് വാക്സിന് നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തത്തില്‍ അഞ്ച് മരണം. മരിച്ചവര്‍ തൊഴിലാളികളെന്നാണ് സൂചന. മരണം സംഭവിച്ചെന്ന് പുനെ മേയറും ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. ടെർമിനൽ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. മൂന്ന് മണിക്കൂറെടുത്താണ് തീ അണച്ചത്. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓക്സ്ഫോര്ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. […]
ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. […]