വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. രണ്ടുദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. കോണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്. താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്ജന് ഇല്ലാത്തതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതെന്നാണ് കാരണമായി പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സര്ജന് ഇല്ലെന്നാണ് വിശദീകരണം. അതേസമയം മൃതദേഹം അഴുകിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Related News
അവധി കഴിഞ്ഞു പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള
അവധി കഴിഞ്ഞ് തിരിച്ചുപോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിലാണ് കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്. നിരക്ക് കുറക്കാന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് നല്കിയ ഉറപ്പ് പാലിക്കാതെയാണ് പുതിയ വര്‍ധന. ആഗസ്ത് അവസാനത്തോടെ അവധി കഴിഞ്ഞ് തിരിച്ച് പോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വിമാന നിരക്കില്‍ വര്‍ധന വരുത്തിയത്. ശരാശരി 5000 രൂപ മുതല്‍ 12000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് നാലിരട്ടി വരെ ഈടാക്കുന്നത്. ഇതോടെ കുവൈത്ത് ദമാം എന്നിവിടങ്ങളിലേക്ക് […]
‘സ്റ്റാലിന് വാഴ്ത്തുകള്‍ വേണ്ട’; കര്‍ശന നിര്‍ദേശം നല്കി തമിഴ്നാട് മുഖ്യമന്ത്രി
നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് നിര്‍ദേശം. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന് വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സ്റ്റാലിന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സ്റ്റാലിന്, എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുടുംബശ്രീ കോഴിയിറച്ചി വിപണിയിലേക്ക്; കേരള ചിക്കന്‍ സെപ്തംബറോടെ
കോഴിയിറച്ചി വിപണിയില്‍ ചുവടുവെക്കാനൊരുങ്ങി കുടുംബശ്രീ യൂണിറ്റ്. തിരുവനന്തപുരം ചാന്നാങ്കരയിലാണ് ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്റും ബ്രോയിലര്‍ സ്റ്റോക് പേരന്റ് ഫാമും ഒരുങ്ങുന്നത്. സെപ്തംബറോടെ കേരള ചിക്കന്‍ വിപണിയിലെത്തും. ചാന്നാങ്കരയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുന്നത്. നല്ല കോഴിയിറച്ചി ചുരുങ്ങിയ വിലക്ക് വില്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറില്‍ ആയിരം കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറായിരം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് […]