India National

തണുത്ത് വിറച്ച്‌ രാജ്യതലസ്ഥാനം

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു .19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില. 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ മാസം അവസാനത്തോടെ ശരാശരി താപനില 19.15 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ . 1919,1929,1961,1997 എന്നീ വര്‍ഷങ്ങളില്‍ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു . ഈ മാസം മുപ്പതോടെ 19.15 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് താഴ്ന്ന് കഴിഞ്ഞാല്‍ 1901 നുശേഷമുള്ള ഏറ്റവും തണുപ്പേറിയ ഡിസംബര്‍ ആകും ഈ വര്‍ഷത്തേതെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറഞ്ഞു .