ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴുപേരെ വധിച്ച ഉന്നത തീവ്രവാദി കമാന്‍ഡര്‍ മുദാസില്‍ പണ്ഡിറ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സോപോറിലെ ഗുണ്ട് ബ്രത് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ്കുമാര്‍ അറിയിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/06/security-forces-in-jammu-kashmir..jpg?resize=1200%2C642&ssl=1)