ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിൽ 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ബാബ ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന. റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്. ഇന്ത്യയിലും വിദേശത്തുമായി രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് കൽക്കി ബാബയ്ക്കുള്ളത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/kalki-baba.jpg?resize=1200%2C600&ssl=1)