India National

ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്ക് മുകളില്‍ ഇരുന്ന യുവതി മരിച്ചു

ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു. ഭര്‍ത്താവിനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ റിയാന്‍വ് ഗ്രാമത്തിലാണ് സംഭവം.

ഗീതയെന്ന വീട്ടമ്മയാണ് മരിച്ചത്. തായ്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിങ് യാദവിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ഗീത. രണ്ട് പാമ്പുകള്‍ വീടിനുള്ളിലെ കട്ടിലില്‍ കയറിയത് ഗീത അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിനോട് സംസാരിക്കുന്നതിനിടെ യുവതി കട്ടിലില്‍ ഇരിക്കുമ്പോഴാണ് പാമ്പ് കടിയേറ്റത്.

പാമ്പ് കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഗീത അബോധാവസ്ഥയിലായി. ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി നോക്കിയപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടത്. ഉടന്‍ തന്നെ പാമ്പുകളെ തല്ലിക്കൊന്നു.