തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില് രണ്ടുപേര് കൊല്ലപെട്ടു. ഗംഗയമന് കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനമുണ്ടായത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന് എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്, യുവരാജ് എന്നിവര് കാഞ്ചിപുരത്തെ ആശുപത്രിയില് ചികിത്സയിലാണ്. എന്നാല് തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് അന്വേഷണം തുടരുകയാണ്.
Related News
പാലായില് ഇന്നും നാളെയും നിശബ്ദ പ്രചരണം
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികള് അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്ഥികള്. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല് കൂടി സ്ഥാനാര്ത്ഥികള് കാണും. ഒരിക്കല് കൂടി വീടുകളില് കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്ട്ടി പ്രവര്ത്തകരുടെയും ശ്രമം. എല്ലായിടത്തും ഓടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്ത്ഥികള്. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല് ഒരു ദിവസം മുന്നെ പ്രചരണം കൊട്ടി കലാശിച്ചു. പക്ഷേ നിശബ്ദ പ്രചരണത്തിന്റെ രണ്ട് ദിവസങ്ങളിലും സ്ഥാനാർത്ഥികള്ക്കും പ്രവര്ത്തകര്ക്കും വിശ്രമമുണ്ടാവില്ല. യു.ഡി.എഫ് സ്ഥാനാര്ഥി ജോസ് ടോമും […]
എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ സമയം നീട്ടി
1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.
രാഷ്ട്രീയക്കളി കേരളത്തില് ചെലവാകില്ലെന്ന് സി.പി.എം
കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്ശവുമായി സി.പി.എം. ഗവര്ണറുടെ രാഷ്ട്രീയക്കളി കേരളത്തില് ചെലവാകില്ലെന്ന് സി.പി.എം മുന്നറിയിപ്പ് നല്കി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്പ നങ്ങളാണ് ഗവര്ണര് നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവര്ണര് വ്യക്തമാക്കണം. ഗവര്ണറുടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്കളി സകലസീമകളും ലംഘിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില് പറയുന്നു. എന്നാല് രാഷ്ട്രപതിയെയും ഗവര്ണറെയും എതിര്ക്കുന്നത് ക്രിമിനല് കുറ്റമെന്ന് ഗവര്ണര് പറഞ്ഞു. താന് കേരളത്തില് സ്വതന്ത്രമായി നടക്കും. പൌരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ […]