India National

ബഹളംവെച്ച് രാജ്യസഭ പിരിഞ്ഞത് ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരം കാണാനെന്ന് സഭാംഗം

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മത്സരം കാണാൻ പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ സ്തംഭിപ്പിച്ചുവെന്ന ആരോപണവുമായി രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻദാസ് ഗുപ്ത. കർണാടകത്തിൽ സർക്കാറിനെ വീഴ്ത്താൻ കേന്ദ്രം വഴിവിട്ടു കളിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും തുടർച്ചയായി ബഹളംവെച്ചതിനെ തുടർന്ന് സഭ ദിവസത്തേക്കു പിരിഞ്ഞിരുന്നു.

ഇതേപ്പറ്റി, ഇന്ത്യയിലെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിൽ എഡിറ്റോറിയൽ പോസ്റ്റിലിരുന്ന സ്വപൻ ദാസ്ഗുപ്ത ട്വിറ്ററിൽ കുറിച്ചതിങ്ങനെ