ജനാധിപത്യത്തെ മോദിസർക്കാർ കശാപ്പു ചെയ്യുന്നു എന്ന് കോൺഗ്രസ്. തന്റെ പിതാവിനെ മാത്രമല്ല കോൺഗ്രസിനെ കൂടിയാണ് അറസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കാർത്തി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റും ജമ്മു കശ്മീർ വിഷയവും ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.
ഐ.എന്‍.എക്സ് മീഡിയ കേസിലെ പി.ചിദംബരത്തിന്റെ അറസ്റ്റിനെ പാർട്ടി വിഷയമായി കണ്ട് നേരിടാനാണ് കോൺഗ്രസ് നീക്കം. ചിദംബരത്തിന് എതിരെ നടക്കുന്നത് മോദി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അടിയന്തര വിഷയത്തിൽ വാദം കേൾക്കണമെന്ന ആവശ്യത്തിന് കോടതിയിൽ നിന്നുണ്ടായ പ്രതികരണം ആശങ്ക ഉണ്ടാക്കുന്നതായിരുന്നു എന്നും അടിയന്തര വിഷയത്തിൽ ഒരു പൗരനെ കോടതി കേൾക്കേണ്ടതല്ലേയെന്നും കപിൽ സിബൽ ചോദിച്ചു.