സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. കോവിഡ് പ്രതിസന്ധി ചിലപ്പോള്‍ ഒരു വര്‍ഷം വരെ തൂടര്ന്നേക്കാമെന്നും ഈ സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാനാണോ ഹര്‍ജിക്കാരുടെ തീരുമാനമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. പരീക്ഷ മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുമെന്നും കോടതി വ്യക്തമാക്കി.
സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് സുപ്രീംകോടതി വിദ്യാര്‍ഥികളുടെ ഹര്‍ജി തളളിയത്.