ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വവും ശമ്പളവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അരുഷി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്
കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആരോഗ്യപ്രവർത്തകരുടെ ശമ്പളം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർ ഒരാഴ്ച ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്നും സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വവും ശമ്പളവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ അരുഷി ജെയ്ൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. നിലവിൽ ആരോഗ്യപ്രവർത്തകരിലെ ഹൈറിസ്ക്ക് വിഭാഗക്കാർക്ക് മാത്രമാണ് ക്വറന്റൈൻ സൗകര്യം നൽകുന്നത്. എന്നാൽ ക്വാറന്റൈൻ എല്ലാവർക്കും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ആരോഗ്യപ്രവർത്തകരുടെ ശമ്പളം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ശമ്പളം നൽകാത്തവർ ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് നിയമനടപടി നേരിടേണ്ടിവരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടയിൽ അറിയിച്ചു