കോടതിയലക്ഷ്യ കേസില്‍ സി.ബി.ഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷം രൂപ പിഴയടക്കണം. ബിഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലംമാറ്റിയ കേസിലാണ് കോടതി നടപടി. കേസില്‍ നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി.
നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യണമെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുവെങ്കിലും കോടതി ആ വാദവും ചെവിക്കൊണ്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കോടതി പരിസരം വിട്ട് പോകാന്‍ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ ഈ നിലപാട് സര്‍ക്കാരിനും തിരിച്ചടി ആയേക്കും.