India National

ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. സര്‍ക്കാറിന് നല്‍‍കാനുള്ള കുടിശ്ശിക കമ്പനികള്‍ അടക്കാത്തതിലാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

അടുത്ത വാദം കേൾക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിച്ചു. കുടിശ്ശിക പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് ‍ സ്വീകരിച്ചതെന്ന് കോടതി കേന്ദ്രത്തോട് കോടതി ചോദിച്ചു.

കഴിഞ്ഞ ഒക്ടോബർ 24നാണ് പിഴത്തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് നിർദേശം നൽകിയത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച തീയതി ജനുവരി 23 ആയിരുന്നു. വോഡാഫോൺ 53,000 കോടി രൂപയും എയർടെൽ 35,000 കോടി രൂപയുടെയും പിഴയായി നൽകാനുള്ളത്.