ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ബി.ജെ.പി വനിതാ നേതാവ് പ്രിയങ്ക ശര്‍മ്മക്ക് സുപ്രീം കോടതി ഉപാധികളോടെ ചൊവ്വാഴച ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടലും മമത ബാനര്‍ജിയുടെ തലയും കൂട്ടിച്ചേര്‍ത്ത ചിത്രമാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്.
ശര്‍മ്മ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ സാധാരണ ജനങ്ങള്‍ ചിത്രം മോര്‍ഫ് ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തേക്കാള്‍ വലുതായിരിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തെ നിഷേധിച്ച്കൊ ണ്ടാവരുതെന്നും കോടതി പറഞ്ഞു. മെയ് പത്തിനായിരുന്നു ശര്‍മ്മയുടെ അറസ്റ്റ്.