India National

പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം

മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ കേരള ഹൈക്കോടതി തള്ളിയ ആവശ്യമാണ് ഇന്ന് സുപ്രിം കോടതിയും തള്ളിയിരിക്കുന്നത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സായ് സ്വരൂപ് നാഥ് ആണ് ഹരജിക്കാന്‍. ഹരജി മുഖവിലക്കെടുക്കാതെ തന്നെ കോടതി തള്ളി. പള്ളിയില്‍ പ്രവേശനാനുമതി തേടി മുസ്ലിം സ്ത്രീകള്‍ വരട്ടെ , അപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കി. പര്‍ദ്ദ നിരോധിക്കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീംകോടതി തള്ളി. മുസ്ലിം പള്ളികളില്‍‌ പരമ്പരാഗത ആചാരമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന് തെളിയിക്കാന്‍ ഹരജിക്കാരനായില്ലെന്ന് നേരത്തെ ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം സ്ത്രീകൾക്ക് വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.