മതിയായ നടപടിക്രമങ്ങൾ പാലിച്ച് റോഹിങ്ക്യകളെ നാട് കടത്താമെന്ന് സുപ്രീം കോടതി. തടവിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജമ്മുകശ്മീരിൽ തടവിൽ കഴിയുന്ന 150 പേരെ നാട് കടത്തുന്നത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് കോടതി വിധി.
Related News
കോവിഡ് വ്യാപനം; ആരോഗ്യ സെക്രട്ടറിയെ മാറ്റി മമതാ ബാനര്‍ജി
സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് അഗർവാളിനെയും നേരത്തെ സംസ്ഥാന സർക്കാർ മാറ്റിയിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പശ്ചിമബംഗാളിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാറിനെ മമതാ ബാനര്‍ജി സ്ഥലം മാറ്റി. ഇദ്ദേഹത്തിനു പകരക്കാരനായി ഗതാഗത സെക്രട്ടറി നാരായൺ നിഗത്തെ നിയമിച്ചു.സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് വിവേക് കുമാറിന് പുതിയ ചുമതല. ഡിസംബറിലാണ് വിവേക് കുമാറിനെ ആരോഗ്യ സെക്രട്ടറിയായി മമത സർക്കാർ നിയോഗിച്ചത്.കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായിരുന്നു […]
ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ; മകനെ വിഡിയോ കോളിൽ കണ്ട് കുടുംബം
ലഹരിപ്പാർട്ടി കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ. ജയിലുള്ള ഒരാൾക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യൻ ഖാന് ജയിൽ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ആര്യന് ഖാന് മാതാപിതാക്കളുമായി വിഡിയോ കോളിലൂടെ സംസാരിച്ചു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ […]
മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു
മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ആറ് തവണ പാര്‍ലമെന്റ് അംഗമായിരുന്നു. 1985ലാണ് ആദ്യം രാജ്യസഭാ എംപിയായത്. സി.പി.ഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. ഏറെനാള്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത. 2ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി […]