India

ക്വാറികളുടെ ദൂരപരിധി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ക്വാറികളുടെ ദൂരപരിധി അമ്പതുമീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയവര്‍ക്കും മറ്റ് ക്വാറി ഉടമകള്‍ക്കും തങ്ങളുടെ വാദം കേള്‍ക്കാന്‍ ഹരിത ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കാതെയാണ് ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉത്തരവിറക്കിയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

കേസില്‍ അപ്പീല്‍ നല്‍കിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ കക്ഷികളുടെ ഭാഗവും കേള്‍ക്കണമെന്ന് സുപ്രിംകോടതി ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കി. പുതിയ ഉത്തരവുണ്ടാകുന്നതുവരെ ദൂരപരിധി 50 മീറ്ററായി തുടരും. ജി കെ ഗ്രാനൈറ്റ്‌സ് ഉടമ ജോര്‍ജ് ആന്റണിയും പോബ്‌സ് ഗ്രാനൈറ്റ്‌സുമാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്.