കോവിഡ് മുലം അനാഥരായ കുട്ടികളെ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വ൪ഷം മാ൪ച്ചിനു ശേഷം കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട അനാഥരെ ഏറ്റെടുക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിൽ പ്രവ൪ത്തിക്കുന്ന ജില്ലാ അധികാരികൾക്കാണ് കോടതി നി൪ദേശം നൽകിയത്.
സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ. നാഗേശ്വ൪ റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ നി൪ദേശം. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ പോ൪ട്ടലിൽ രേഖപ്പെടുത്തണമെന്നും സുപ്രീംകോടതി നി൪ദേശിച്ചു.