India National

ഇത് അർധരാത്രിയിലെ സൂര്യോദയമല്ല; പ്രചരിക്കുന്നത് വ്യാജം

അർധരാത്രിയിൽ ഇന്ത്യയിൽ സൂര്യോദയമുണ്ടായി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന പോലെ , ആകാശത്ത് സമാനമായ വൃത്താകൃതിയിലുള്ള ഒരു വസ്തു ഉയർന്നുവരുന്നതാണ് വിഡിയോയിലുള്ളത്. 

സൂര്യോദയ സമയത്തേ പോലെ ആകാശത്ത് പ്രകാശം നിറയുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് അദ്ഭുത ദൃശ്യങ്ങളെന്ന പേരിൽ വിഡിയോ ഷെയർ ചെയ്യുന്നത്.

എന്നാൽ യഥാർത്ഥത്തിൽ ഇത് സൂര്യോദയമല്ല. ശ്രീഹരിക്കോട്ടയിൽ അടുത്തിടെ നടന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ വിഡിയോയാണ് സൂര്യോദയമാണെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്നത്. GSLVMK3 റോക്കറ്റിൽ ഐഎസ്ആർഒ 36 ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വിഡിയോയാണിത്.