ജെ.എൻ.യു വിദ്യാർഥി മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജെ.എൻ.യു സെന്റർ ഫോർ ഇംഗ്ലീഷ് സ്റ്റഡീസിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ റിഷി ജോഷ്വായെ ആണ് റീഡിങ് റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് വെല്ലൂർ സ്വദേശിയാണ് റിഷി ജോഷ്വാ. ഏതാനും കാലങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന വിദ്യാർഥിക്ക് അവസാന സെമസ്റ്റർ പരീക്ഷ നഷ്ടമായിരുന്നെന്ന് സഹപാഠികൾ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രൊഫസർക്ക് ആത്മഹത്യ കുറിപ്പ് മെയിൽ ചെയ്ത ശേഷമായിരുന്നു വിദ്യാർഥി ആത്മഹത്യ ചെയ്തത്. അകത്ത് നിന്നും പൂട്ടിയ റീഡിങ് റൂമിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, കതക് തള്ളി തുറന്ന് അകത്ത് കടക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.