ഡൽഹി തെരഞ്ഞെടുപ്പിൽ കണക്ക് കൂട്ടലുകൾ തെറ്റി എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. “രാജ്യദ്രോഹികൾക്ക് നേരെ വെടിയുതിർക്കൂ” എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ഫലത്തെയും ശാഹീൻ ബാഗിനെയും ബന്ധിപ്പിക്കരുത്. സി.എ.എ, എന്‍.ആര്‍.സി എന്നിവയുടെ വിലയിരുത്തലല്ല ജനവിധി. ഷാഹിൻ ബാഗിനെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിജയത്തിന് മാത്രമായല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രത്യയ ശാസ്ത്ര വ്യാപനം ലക്ഷ്യം വച്ച് കൂടിയാണെന്നും ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുക്കവെ അമിത് ഷാ പറഞ്ഞു.






