ഡല്‍ഹിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ലിസിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവിന്റെ മരണത്തെ പറ്റി കുറിപ്പിൽ സൂചനയുള്ളതായാണ് വിവരം. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ ഡല്‍ഹിയിലെ ഫ്ലാറ്റിലും മകന്‍ അലന്‍ സ്റ്റാന്‍ലിയെ റെയില്‍പാളത്തിലുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/MURDER.jpg?resize=1200%2C642&ssl=1)