തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഇന്ന് ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തേനി, വിരുദുനഗർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.കന്യാകുമാരിയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയർ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നാല് മന്ത്രിമാരെ കൂടി പ്രളയ രക്ഷാ പ്രവർത്തനത്തിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചുമതലപ്പെടുത്തി. റെയിൽപാളങ്ങളിൽ വെളളം കയറിയതിനാൽ ഇന്ന് ഒരു ട്രയിൻ റദ്ദാക്കി. കോയമ്പത്തൂർ – നാഗർകോവിൽ എക്സപ്രസാണ് റദ്ദാക്കിയത്. 16 സർവീസുകൾ ഭാഗികമായി റദ്ദാക്കി. 3 ട്രയിനുകൾ വഴിതിരിച്ചു വിട്ടു.അതേസമയം കേരളത്തിൽ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Related News
ബീഹാർ ബോട്ടപകടം: 18 സ്കൂൾ കുട്ടികളെ കാണാതായി
ബിഹാറിൽ വൻ ബോട്ടപകടം. മുസാഫർപൂർ ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതിൽ 10 കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാവിലെ 10.30ഓടെയാണ് സംഭവം. ബാഗ്മതി നദിയോട് ചേർന്ന് മധുപൂർ പട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോട്ടിൽ 34 വിദ്യാർഥികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി തിരച്ചിൽ […]
ശശി തരൂരിനും വി മധുസൂദനന് നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് ശശി തരൂരും വി മധുസൂദനന് നായരും അര്‍ഹരായി. മധുസൂദനന് നായരുടെ ‘അച്ഛന് പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തില്‍ അച്ഛന് മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് പ്രമേയം. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്കാരം. അക്കാദമി പ്രസിഡന്റ്ചന്ദ്രശേഖര കമ്ബറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
‘മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്’
പാലാരിവട്ടം പാലം നിര്‍മിച്ചത് മന്ത്രിയല്ല ഉദ്യോഗസ്ഥാരാണെന്ന് കെ മുരളീധരന് എം.പി. പാലാരിവട്ടം വിവാദങ്ങളോട് പ്രതികരക്കുകയായിരുന്നു കെ മുരളീധരന്. സംഭവത്തില്‍ യു.ഡി.എഫിന് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവർ ഒന്നരക്കൊല്ലത്തിന് ശേഷം പല ധാർമികതക്കും മറുപടി പറയേണ്ടി വരും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു. പാലത്തിൽ വിള്ളൽ കണ്ടപ്പോഴാണ് ഇക്കൂട്ടര്‍ യു.ഡി.എഫിനെ ഓർത്തത്. ഉദ്ഘാടന സമയത്തൊന്നും ആ ഓർമ്മയില്ലായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.