India

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം . കർണാടകയ, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത്. ( south indian states covid )

കർണാടകയിൽ 41,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം കാൽലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 888 പേർ കോവിഡ് ബാധിതരായി.മഹാരാഷ്ട്ര,ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു.

കേരളത്തിൽ ഇന്നലെ 28,481 പേരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.

അതേസമയം, മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 39,207 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗികളുടെ എണ്ണം 11,684 ലേക്ക് താഴ്ന്നു. രാജ്യത്ത് 50 ശതമാനത്തിലധികം കൗമാരക്കാർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൗമാരക്കാർക്ക് അംഗീകൃതമല്ലാത്ത വാക്‌സിനുകൾ നൽകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കൊവാക്സീൻ തന്നെ കുത്തിവെക്കുന്ന എന്ന് ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകരോട് ഭാരത് ബയോടെക് നിർദേശിച്ചു.