കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. എട്ട് മാസം ബാക്കി നില്‍ക്കെ മാറ്റുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തു. മേയറെ മാറ്റരുതെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്.
സൗമിനി ജെയ്‍നിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നത്. മേയറെ നീക്കാൻ അണിയറയിൽ നീക്കങ്ങള്‍ തുടരുന്നതിനിടെ മേയർക്ക് പിന്തുണയുമായി കൗൺസിലർമാരും രംഗത്തെത്തുകയുണ്ടായി.