India

ഓസ്കറിൽ മത്സരിക്കാൻ ‘സൂരറൈ പോട്ര്’

സൂര്യ നായകനായ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറിൽ മത്സരിക്കും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. ഓസ്‌കറിൽ മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

കുറഞ്ഞ ചിലവിൽ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധ കോൺഗര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധി മൂലം തീയറ്റർ റിലീസിന് പകരം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.