India National

‘ഈ തെരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ അടി’

ലോകസഭാ തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ അടിയാണെന്ന് നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്. ബംഗളൂരു സെന്‍ട്രലില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. തോല്‍വി ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

‘ഇത് എന്റെ മുഖത്തേറ്റ അടിയാണ്. കൂടുതല്‍ ശകാരങ്ങളും ട്രോളുകളും അപമാനിക്കലുകളുമെല്ലാം വഴിയേ വരും. എങ്കിലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കും. മതേതര ഇന്ത്യക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. കഠിനമായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അറിയാം. ഈ യാത്രയില്‍ എനിക്ക് പിന്തുണയായി ഒപ്പം നിന്നവര്‍ക്ക് നന്ദി, ജയ് ഹിന്ദ്’ എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.