തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു കശ്മീരിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടത്. തീവ്രവാദികളെപ്പറ്റിയുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.
