കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ജവാനും ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായി. പുല്‍വാമയിലെ ദലിപോരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Related News
ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം
എം.പിമാരായ ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ബി.ജെ.പി എം.പി മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ പ്രമേയം ലോകസഭ സ്പീക്കർ അംഗീകരിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച നടക്കവെ വിഷയത്തിൽ അഭ്യന്തരമന്ത്രി മറുപടി നൽകണമെന്നായിരുന്നു കോൺഗ്രസ് എം.പിമാരുടെ ആവശ്യം. ഇതിനിടയിൽ മറുപടി പറയാനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എഴുന്നേറ്റപ്പോൾ എം.പിമാരായ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും കസേരയിൽ […]
കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം; വീണ്ടും റിപ്പോര്‍ട്ട് തള്ളി സിപിഐ
സിപിഐ നേതാവ് കനയ്യകുമാര്‍ kanhaiya kumar കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഡി രാജ പ്രതികരിച്ചു. d raja cpi secretary കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്. […]
കശ്മീര്‍: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ സംസ്ഥാനത്തെ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. ഭരണഘടനയോടും ജനാധിപത്യത്തോടും കേന്ദ്ര സർക്കാർ വഞ്ചന കാണിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.