സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് പെരുമാറ്റച്ചട്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. നിശബ്ദ പ്രചാരണ ഘട്ടത്തില്‍ പ്രചരണ ഉള്ളടക്കങ്ങള്‍ മൂന്ന് മണിക്കൂറിനുള്ള നീക്കം ചെയ്യണമെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിര്‍ദേശം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും പെരുമാറ്റച്ചട്ടം ബാധകമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയുള്ള എല്ലാ പ്രചരണ ഉള്ളടക്കങ്ങളും കമ്മിഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അങ്ങനെയല്ലാത്ത ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. പോളിങ്ങിന് മുന്‍പുള്ള 48 മണിക്കൂര്‍ സമൂഹമാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ സമയത്ത് പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്താന്‍ പാടില്ല.
അങ്ങനെയുള്ളവ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യും. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പ്രചരണ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവില്‍ വരവ് വയ്ക്കുമെന്നതിനാല്‍ അതാത് പ്ലാറ്റ്ഫോമുകള് തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ വിവരം കൈമാറണമെന്നും നിര്‍ദേശിക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ്. യൂടൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ ഇന്ത്യയിലെ പ്രതിനിധികളും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലാണ് പെരുമാറ്റച്ചട്ടം അംഗീകരിച്ചത്.