India National

കശ്മീരിനെക്കുറിച്ച് സെമിനാര്‍; ജെ.എന്‍.യുവില്‍ സംഘര്‍ഷം

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിപ്പോന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ സംഘര്‍ഷം. കാമ്പസില്‍ വ്യാഴാഴ്ച വൈകീട്ട് സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവയുടെ വികസനം’ എന്ന സെമിനാറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. എ.ബി.വി.പി, ഐസ വിദ്യാര്‍ഥി യൂനിയനുകളില്‍പെട്ട വിദ്യാര്‍ഥികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ജമ്മുകശ്മീര്‍ വിഭജിക്കുന്നതിനെതിരെ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി. ഇതിനെതിരെ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എ.ബി.വി.പി) വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. ഇതോടെയായിരുന്നു സംഘര്‍ഷം.