മതമെെത്രിയുടെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശവുമായി റമദാനിൽ വിശ്വസികൾക്ക് ഇഫ്താറൊരുക്കി അയോധ്യ സീതാറാം ക്ഷേത്രം. കേത്ര മുറ്റത്ത് ഒരുക്കിയ പ്രത്യേക ഇഫ്താറിൽ മുസ്‍ലിം വിശ്വാസികളും
ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ ഇഫ്താർ വിരുന്നൊരുന്നക്കുന്നതെന്ന് മുഖ്യ പുരോഹിതനായ യുഗൽ കിഷോർ പറഞ്ഞു. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുന്ന തങ്ങൾ ഭാവിയിലും ഇഫ്താർ ഒരുക്കുമെന്നും പറഞ്ഞു.
തന്റെ ഹിന്ദു സുഹൃത്തുക്കൾക്കൊപ്പം വർഷവും നവരാത്രി ആഘോഷിക്കാറുണ്ടെന്ന് ഇഫ്താറിന് എത്തിയ മുസ്സമ്മിൽ ഫിസ പറഞ്ഞു. മോശം അജണ്ടയുമായി വരുന്നവർക്ക് ഇവിടുള്ളവർ ഒന്നിച്ച് നിൽക്കുന്നതിൽ താത്പര്യമില്ലെന്ന് പറഞ്ഞ ഫിസ, വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനാണ് ഇവർക്ക് താത്പര്യമെന്നും കൂട്ടിച്ചേർത്തു.