India National

ശിവസേന-ബി.ജെ.പി പോര്​ പുതിയ തലത്തില്‍

മഹാരാഷ്​ട്രയില്‍ ശിവസേന-ബി.ജെ.പി പോര്​ പുതിയ തലത്തിലേക്ക്​ എത്തുന്നു. ഇതി​​െന്‍റ ഭാഗമായി ശിവസേന ഭരിക്കുന്ന താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്ബള അക്കൗണ്ടുകള്‍ ആക്​സിസ്​ ബാങ്കില്‍ നിന്ന്​ പൊതുമേഖല ബാങ്കിലേക്ക്​ മാറ്റാന്‍ തീരുമാനിച്ചു. മഹാരാഷ്​ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസി​​െന്‍റ ഭാര്യ അമൃത ഫഡ്​നാവിസ്​ ആക്​സിസ്​ ബാങ്കില്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണ്​.

മഹാരാഷ്​ട്ര പൊലീസ്​ ജീവനക്കാരുടെ ശമ്ബള അക്കൗണ്ടുകള്‍ ആക്​സിസ്​ ബാങ്കില്‍ നിന്ന്​​ മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ പുതിയ നീക്കവും. ആക്​സിസ്​ ബാങ്ക്​ കൈകാര്യം ചെയ്യുന്ന 11,000 കോടി രൂപ പൊതുമേഖല ബാങ്കുകളിലേക്ക്​ മാറ്റാനാണ്​ ശിവസേന സര്‍ക്കാര്‍ നീക്കം നടത്തുന്നത്​.

നേരത്തെ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരെ അമൃത ഫഡ്​നാവിസ്​ രംഗത്തെത്തിയിരുന്നു. താക്കറെ എന്ന്​ പേരിനൊപ്പം ഉള്ളത്​ കൊണ്ട്​ മാത്രം ആ പാരമ്ബര്യം ഉണ്ടാവണമെന്നില്ലെന്നായിരുന്നു അമൃതയുടെ പരാമര്‍ശം. പേരി​​െന്‍റ അന്തസ്സിനൊത്ത്​ തന്നെയാണ്​ ഉദ്ധവ്​ താക്കറെ​ ജീവിക്കുന്നതെന്ന്​ അമൃത ഫഡ്​നാവിസിന്​ ശിവസേന നേതാവ്​ പ്രിയങ്ക ചതുര്‍വേദി മറുപടി നല്‍കുകയും ചെയ്​തിരുന്നു.