സര്‍ക്കാരില്‍ കൂടുതല്‍ പദവികളും രാമക്ഷേത്ര വിഷയവും ഉന്നയിച്ച് ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേനക്ക് നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിട്ടുണ്ട്.
