ഇറാൻ പിടിച്ചെടുത്ത എണ്ണ കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കപ്പൽ ഉടമകൾ. 12 ദിവസമായിട്ടും ജീവനക്കാരെ കാണാൻ ഇറാൻ അനുമതി നൽകിയിട്ടില്ല. 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരാണ് സ്റ്റെന ഇംപെരോ കപ്പലിൽ ഉള്ളത്.
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കൊച്ചി സ്വദേശികളായ മൂന്നുപേരാണുള്ളത്. ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ കപ്പൽ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.