ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി. അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സർവകലാശാലയിൽ കഴിഞ്ഞ 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/01/sharjeel-imam-jnu-student.jpg?resize=1200%2C600&ssl=1)