India

മാധ്യമങ്ങള്‍ പാടില്ലെന്ന് മധ്യസ്ഥസമിതി; ശാഹീന്‍ബാഗ് ചര്‍ച്ച വഴിമുട്ടി

പ്രതിഷേധം ശാഹീൻ ബാഗിൽ നിന്ന് മറ്റെവിടേക്കും മാറ്റുകയില്ലെന്ന് സമരനായികമാര്‍ മീഡിയവണിനോട് പറഞ്ഞിരുന്നു മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ശാഹീന്‍ബാഗ് സമരക്കാരുമായി ചർച്ചക്കില്ലെന്ന് ശാഹീന്‍ബാഗിലെ പ്രതിഷേധസമരത്തില്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു. മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചർച്ചയാകാമെന്ന് സമിതി അറിയിക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശാഹീൻ ബാഗിൽ നിന്ന് മറ്റെവിടേക്കും മാറ്റുകയില്ലെന്ന് സമരനായികമാരായ ആസിമ ഖാത്തൂനും ബിൽഖീസ് ഖാത്തൂനും നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു. റോഡിന്റെ പകുതി സ്തംഭിപ്പിച്ച് അവശ്യ സേവനങ്ങൾ പോലും തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം പൊലീസിനാണെന്നും അവർ മീഡിയവണിനോട് പറഞ്ഞു.

മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരെയാണ് ശാഹിൻബാഗ് സമരക്കാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്