ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ രണ്ട് തവണ ഹരജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചിരുന്നു. നിലപാടറിയിക്കാനാവശ്യപ്പെട്ട് ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. കേന്ദ്രം ഇന്ന് കോടതിയിൽ നിലപാടറിയിച്ചേക്കും. ഒരു പൊതു സ്ഥലത്ത് അനിശ്ചിതമായി സമരം ചെയ്യാനാവില്ലെന്നും ജസ്റ്റിസ് എസ് കെ കൗൾ, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/supreme-court-to-hear-pil-on-encephalitis-deaths-in-bihar-today.jpg?resize=1200%2C600&ssl=1)